പേജുകള്‍‌

2010, ഫെബ്രുവരി 28, ഞായറാഴ്‌ച

പരിശുദ്ധ പ്രണയം?


സാമിനെ കണ്ടിട്ട് ഏതാണ്ട് മൂന്നു വര്‍ഷത്തോളം ആയിരിക്കുന്നു. അവനു വല്യ വ്യത്യാസം ഒന്നും പറയാന്‍ ഇല്ല. ഒരു പ്രവാസി ആയതിന്റെ ലക്ഷണം ആയ കുടവയര്‍ ഒഴികെ.
"എന്നാലും നിങ്ങള്‍ എങ്ങനെ....? നിങ്ങള്‍ക്കെങ്ങനെ അതിനു കഴിഞ്ഞു. പ്രണയം എന്നാല്‍ ഇതാണെന്നും , ഇതാണ് പരിശുദ്ധ പ്രണയം എന്നും ഞാന്‍ അറിഞ്ഞത് നിന്നില്‍ നിന്നും ഗംഗയില്‍ നിന്നും അല്ലെ? നിനക്കും ഗംഗക്കും എങ്ങനെ വേര്‍ പിരിയാന്‍ കഴിഞ്ഞു. എനിക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല.ഞങ്ങള്‍ക്ക് അന്ന് ഒരു അത്ഭുതം ആയിരുന്നു നിങ്ങളുടെ പ്രണയം. നിനക്കൊര്‍മയുണ്ടോ നിന്റെ ഓട്ടോ ഗ്രാഫില്‍ ഞാന്‍ എഴുതിയത്, കാറ്റിനും തിരമാലകള്‍ക്കും കൊടും താപത്തിനും തകര്‍ക്കാന്‍ കഴിയതതാകട്ടെ നിങ്ങള്ടെ പ്രണയം.എന്നിട്ടും...???"
ഞാന്‍ സാമിനെ നോക്കി ഒന്ന് ചിരിച്ചു.
"പ്രണയത്തിനു പരിശുദ്ധി വേണമെന്ന നിര്‍ബന്ധം എനിക്ക് മാത്രം ആയിരുന്നു സാം. ഞാന്‍ എന്നും പഴഞ്ചന്‍ ആയിരുന്നു. പ്രണയത്തിന്റെ കാര്യത്തിലും. പ്രണയത്തില്‍, ശരീരത്തിന് പങ്കില്ല എന്ന് ഞാന്‍ തെറ്റിദ്ധരിച്ചു പോയി. മനസ് കൊണ്ട് ഞാന്‍ അവളെ ഒരു പാട് ഒരു പാട് സ്നേഹിച്ചിരുന്നു. പക്ഷെ അവള്‍ ആഗ്രഹിച്ചത്‌ അത് മാത്രം ആയിരുന്നില്ല എന്ന് മനസിലാക്കിയപ്പോള്‍ , അവള്‍ എന്നില്‍ നിന്നും വളരെ അകലെ ആയിരുന്നു."
സാം എന്നെ നോക്കി ഒന്ന് ചിരിച്ചു.
ഒരു പാട് അര്‍ഥങ്ങള്‍ ഉള്ള ഒരു ചിരി.!!!."


ചിത്രത്തിന് കടപ്പാട്: ഗൂഗിള്‍

1 അഭിപ്രായം:

എന്നോടല്ലേ...എന്തും പറയാം.