പേജുകള്‍‌

2009, ഏപ്രിൽ 24, വെള്ളിയാഴ്‌ച

സൗഹൃദം


എന്താനു ഒരു നല്ല ഫ്രണ്ട് ഷിപ് എന്ന് വച്ചാല്‍... അത് എങ്ങനാ വാക്കില്‍ പറയുക എന്ന് എനിക്കറിയില്ല..നമ്മള്‍ മലയാളത്തില്‍ പറയാറുണ്ട് ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്ന്...ഒരു ഫ്രണ്ട് ഷിപ് ഉണ്ടാകുന്നടിനു നിമിഷങ്ങള്‍ മതി...പക്ഷെ, ആ ഫ്രണ്ട് ഷിപ് വര്‍ഷങ്ങളോളം നിലനിര്‍ത്താന്‍ കഴിയുമോ എന്നുള്ളതാണു ഇവിടുത്തെ ചോദ്യം....അങ്ങനെ നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ അവിടെ സൌഹൃദം വിജയിച്ചു എന്നാണ് അര്‍ഥം...


ഈ ആധുനിക യുഗത്തില്‍ , അതായതു ഈ ബിസി യുഗത്തില്‍ സൌഹൃദം എത്രത്തോളം നിലനില്‍ക്കുന്നു...എപ്പോള്‍ ഉള്ളത് അധികവും ഇന്റര്‍നെറ്റ് സൌഹൃദം അല്ലേ...ഇതിനു ഒരു വ്യക്തിയുടെ മേല്‍ എത്രത്തോളം സ്വാധീനം ചെലുത്താന്‍ കഴിയും....കൂട്ടം, ഓര്‍ക്കുട്ട്,ഭാരത്‌ സ്ടുടെന്റ്സ് .കോം, ഫ്രണ്ട് സ്റ്റാര്‍ ,.....അങ്ങനെ എത്ര എത്ര സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കുകള്‍ .... അത് വഴി എത്ര എത്ര ഫ്രണ്ട്സ് കള്‍....എത്ര എത്ര കൂട്ടായ്മകള്‍......ഇതൊക്കേ നമ്മുടെ ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തും...ഓണ്‍ ലൈനില്‍ വല്ലപ്പോഴും വന്നു ഓരോ "ഹായ്" പറയുന്നതാണോ ഫ്രണ്ട് ഷിപ്...അത്തരം ഫ്രണ്ട് ഷിപ് നു എന്ത് വാല്യൂ ആണ് ഉള്ളത്...


ഞാന്‍ എന്റെ കൂട്ടുകാരോട് ( കൂട്ടുകാര്‍ എന്ന് വച്ചാല്‍ ഏത് വായിക്കുന്ന ഓരോരുത്തരെയും ഞാന്‍ അങ്ങനെ കണ്ടോട്ടേ) ഒരു കാര്യം ചോദിച്ചാല്‍ സത്യം പറയുമോ..? നിങ്ങളുടെ ബാല്യകാലം മുതല്‍ ഈ പ്രായം വരെ എത്ര കൂട്ടുകാര്‍ നിങ്ങള്ക്ക് ലഭിച്ചിട്ടുണ്ട്.... അതില്‍ എത്ര പേരുമായി നിങ്ങള്‍ എപ്പോഴും ബന്ധപ്പെടുന്നുണ്ട്... അത് പോട്ടേ ...അതില്‍ എത്ര പേരുടെ മുഖം ഓര്‍മയുണ്ട്‌...എത്ര പേരുടെ പേരു ഓര്‍മയുണ്ട്‌...എല്ലാം പോട്ടേ ...നിങ്ങളുടെ "കൂട്ടം " ഫ്രണ്ട്സ് ഗ്രൂപ്പില്‍ ഉള്ള എല്ലാ കൂട്ടുകാരുടെയും പേരു ഓര്‍മ്മയുണ്ടോ...ഞാന്‍ ഈ ചോദിച്ചതിനെല്ലാം ഉത്തരം മൈനസ് ആണെന്കില്‍ എന്താ ഇതിന്റെ പ്രസക്തി...നമുക്കു നമ്മുടെ അച്ഛന്‍,അമ്മ, സഹോദരങ്ങള്‍ എന്നിവരോട് പറയന്‍ പറ്റാത്ത പല വിഷമങ്ങളും നമുക്കു നമ്മുടെ കൂട്ടുകാരോട് തുറന്നു പറയാം... പറയാം എന്നല്ല...പറയാന്‍ കഴിയണം ...നമ്മള്‍ അത് പറയുന്പോള്‍ അതിന്റെതായ ഗൌരവത്തില്‍ അവര്ക്കും അത് കാണാന്‍ കഴിയണം...അതിന് പരിഹാരം കാണാന്‍ കഴിയണം (അവരുടെതായ രീതിയില്‍ ) .....അപ്പോഴേ നമുക്കു ഒരു ഫ്രണ്ട് നെ കിട്ടി എന്ന് പറയന്‍ കഴിയുകയുള്ളൂ..കൂട്ടം വഴി കിട്ടിയിട്ടുള്ള ഫ്രണ്ട് ഷിപ് നല്ലതല്ല എന്നല്ല ഞാന്‍ പറയുന്നത് .


എനിക്കും ഏത് വഴി ഒരു പാടു ഫ്രണ്ട്സ് നെ കിട്ടിയിട്ടുണ്ട്...ആരുടെയും പേരു എടുത്തു പറയുന്നില്ല....അവരെ എന്റെ ഫ്രണ്ട്സ് ആയി കിട്ടിയത് എന്റെ ഭാഗ്യം ആയി ഞാന്‍ കാണുന്നു..... ഏത് കൂടതേ ചില തമാശ നിറഞ്ഞ ഉടക്കുകളും ഇവിടെ നിന്നും എനിക്ക് കിട്ടിയിട്ടുണ്ട്...അതെല്ലാം ഞാന്‍ നന്നായി ആസ്വദിച്ചിട്ടുണ്ട്‌..... ഒരു പ്രവാസിയെ സംബത്ധിച്ചു ഇതെല്ലാം ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവങ്ങള്‍ ആണ്.... വീടും വീട്ടുകാരും സൌഹൃദവും സ്നേഹവും എല്ലാം നാട്ടില്‍ ഉപേക്ഷിച്ചു വന്ന ഒരു പ്രവാസിക്ക്‌ , ഈ കൊച്ചു തമാശകളും ഉടക്കും വഴക്കും ഫ്രണ്ട് ഷിപും എല്ലാം മനസിലെ കണ്ണാടി കൂട്ടില്‍ എന്നും സൂക്ഷിച്ചു വയ്ക്കാവുന്ന ഒരു പിടി നനുത്ത വേദന നിറഞ്ഞ മധുരകരമായ ഒരമകള്‍ മാത്രം ആണ്... അത്തരം കുറെ ഓര്‍മകള്‍ തന്ന എന്റെ പ്രിയ സുഹൃത്തുക്കളെ .....

നിങ്ങള്ക്ക് എന്റെ ഒരായിരം നന്ദി.....

നിങ്ങളെ ഞാന്‍ എങ്ങനയാണ്‌ പിരിയുക...


" ഇരുളെ മറയുക....
മനസേ അറിയുക.....
എന്നിലുണ്ട് ഒരായിരം ചുടു നെടുവീര്‍പ്പുകള്‍...
എന്നിലുണ്ട് ഒരായിരം മംഗള പത്രങ്ങള്‍...
നിനക്കായി നല്കാന്‍ മമ സഖീ ....
ജീവന്റെ ആശ കണം പോലെ നീ വന്ന നാളുകള്‍....
എന്നില്‍ വളരന്ന സ്വപ്‌നങ്ങള്‍ നീ കണ്ടുവോ...
സ്വപ്നങ്ങളില്‍ നീ ചാരത്തു അണന്ഞതും മറന്നുവോ...
ഒടുവില്‍ തനിച്ചാക്കി അകന്നതും മറന്നുവോ...
എങ്കിലും സഖീ നിനക്കായി നല്കുന്നു...
എന്റെ ഈ ജീവന്റെ അവസാന സ്പന്ദനം......
എന്റെ ഈ ജീവന്റെ അവസാന സ്പന്ദനം.........."

1 അഭിപ്രായം:

എന്നോടല്ലേ...എന്തും പറയാം.