പേജുകള്‍‌

2009, ഏപ്രിൽ 24, വെള്ളിയാഴ്‌ച

ഒരു സംഭവ കഥ


ഇത് രണ്ടു ദിവസം മുമ്പ് നടന്ന ഒരു സംഭവം ആണ്...യു.എ.ഇ ഇല്‍ പൊതുഅവധി ആണല്ലോ....അങ്ങനെ ഞാനും നീലനും ഫൈസലും മനീഷും കൂടി ഒരു ട്രിപ്പ്‌ പ്ലാന്‍ ചെയ്തു...ഒരു കാര്‍ വാടകക്ക് എടുത്തു..ഫൈസലിനു ലൈസെന്‍സ് ഉണ്ട്......


ലൈസെന്‍സ് കിട്ടിയത് ഒരു വലിയ കഥ ആണ്.... ഫൈസലിനു ലൈസെന്‍സ് കൊടുത്ത ആഅറബി പോലീസ്കാരന്‍ ഇപ്പോള്‍ ജീവനോടെ ഇല്ല..... ദുബായ് പോലീസ് അയാളെ വെടി വച്ചു കൊന്നു....അത്രക്കും വലിയ തെറ്റാണ് അയാള്‍ ചെയ്തത്.....പാവം, കാല്‍ നട യാത്രക്കാരുടെജീവന് ഒരു വിലയും ഇല്ലെ.....?എന്തായാലും ലൈസെന്‍സ് കൊടുത്തു പോയില്ലേ....?ഇനി അത് തിരിച്ചു എടുക്കാന്‍ പറ്റില്ലല്ലോ.....? ദുബായ് പോലീസ് , തോറ്റു പോയത്ഫൈസലിന്റെ മുന്നില്‍ മാത്രം ആണ്.


അപ്പോള്‍ കാര്യത്തിലേക്ക് കടക്കാം....അങ്ങനെ അടി പൊളി ട്രിപ്പ്‌ ആയിരുന്നു....ബാരകുട എന്ന സ്ഥലത്താണ് പോയത്....അവിടെയൊക്കെ കറങ്ങി ഞങ്ങള്‍പിറ്റേന്ന് ദുബായില്‍ തിരിച്ചെത്തി,,,!!!! (ഇത്തരം സന്ദര്‍ഭങ്ങളില്‍ ആണ് നമ്മള്‍ദൈവത്തെ വിശ്വസിച്ചു പോകുന്നത്....ഫൈസല്‍ ഓടിച്ച വണ്ടിയില്‍ കയറിയിട്ടും,ഒന്നും പറ്റാതെ തിരിച്ചെത്തിയല്ലോ..ഈശ്വരാ ......നീ വലിയവന്‍ ആകുന്നു.....).


അങ്ങനെ ദുബായ് ഫിഷ് മാര്‍ക്കറ്റില്‍ എത്തി..കുറച്ചു വലിയ മീന്‍ മേടിക്കാം എന്ന്കരുതി ."നെത്തോലി". ഭയങ്കര വില ആണ്...ആഗോള സാമ്പത്തിക മാന്ദ്യം മത്സ്യ വിപണിയെയും ബാധിച്ചു തുടങ്ങി...കാര്‍ പാര്‍ക്കിംഗ് ഏരിയയിലേക്ക് കയറ്റി....എതിരെ നിന്നും മറ്റൊരു കാര്‍ വരുന്നുണ്ട്....ഒരു കാര്‍ പാര്‍ക്ക് ചെയ്യാന്‍ ഉള്ള സ്ഥലമേ ഉള്ളൂ...ഫൈസല്‍ കാര്‍ അവിടേക്ക് തിരിച്ചതും,എതിരെ വന്ന കാറും അവിടേക്ക് തിരിച്ചു...ഞങ്ങള്‍ ആ കാറിലേക്ക് നോക്കി...അറബി സ്ത്രീ ആണ് ഡ്രൈവര്‍ സീറ്റില്‍......


ഞാന്‍ ഫൈസലിനോട് പറഞ്ഞു,"ഡാ...വേണ്ട....അറബി സ്ത്രീ ആണ്...അവര്‍ പാര്‍ക്ക് ചെയ്തോട്ടെ.നമുക്കു വേറെ നോക്കാം " എന്ന്.മനീഷും നീലനും ഇത് തന്നെ പറഞ്ഞു..പേടി ഉള്ളത് കൊണ്ടല്ല.....ഒരു ചെറിയ ഭയം......അത്രയേ ഉള്ളൂ.....പക്ഷെ ഫൈസല്‍ വിടാന്‍ ഭാവം ഇല്ല. "നിയമം എല്ലാര്‍ക്കും ഒരു പോലെ ആണ്....അവര്‍ക്കെന്താ കൊമ്പുണ്ടോ..?ഞാന്‍ കാര്‍ പിറകോട്ടു എടുക്കുന്ന പ്രശ്നം ഇല്ല...ഞാന്‍ ഒരു വഴി പോയാല്‍ പിന്നോട്ട് വന്ന ചരിത്രം ഇല്ല...." എന്നൊക്കെ പറഞ്ഞു ഫൈസല്‍ കലിതുള്ളി നില്‍ക്കുകയാണ്‌...ആ സ്ത്രീ കാറില്‍ നിന്നും ആംഗ്യം കാണിച്ചു എന്തൊക്കെയോപറയുന്നുണ്ട്...ഉടനെ ഫൈസലും, കൈകള്‍ കൊണ്ടു അവരെ നോക്കി ആംഗ്യം കാണിച്ചുതുടങ്ങി.....മേമ്പൊടിയായി നല്ല തെറിയും....അവര്ക്കു മലയാളം അറിയാത്ത് ഭാഗ്യം......ആ സ്ത്രീ അറബി ഭാഷയില്‍ എന്തൊക്കെയോ പറയുന്നുണ്ട്.....


ഫൈസലിനു ദേഷ്യം നിയന്ത്രിക്കാന്‍ പറ്റാതായി...." രണ്ടിലൊന്ന് ഇപ്പോള്‍ അറിയണം...മനുഷ്യന് ക്ഷമക്ക് ഒരു പരിധി ഇല്ലെ....ഇങ്ങനെ വഴിയില്‍ കാണുന്ന സ്ത്രീകളുടെ തെറി വിളികേള്‍ക്കണ്ട ആവശ്യം ഈ ഫൈസലിനു ഇല്ല .അവരെ എന്ന് ഞാന്‍ ശരിയാക്കും "എന്നും പറഞ്ഞു ഫൈസല്‍ ഡോര്‍ തുറന്നു പുറത്തേക്ക് ഇറങ്ങി.....ശരവേഗത്തില്‍ ആ സ്ത്രീയുടെസമീപത്തേക്ക് ഓടി...പിറകെ ഞങ്ങളും..അവനെ തടയാന്‍ വേണ്ടി...[ ഗള്‍ഫ് രാജ്യത്ത് , ഒരു സ്ത്രീയോട് മോശം ആയി പെരുമാറിയാല്‍, അവന് കിട്ടുന്ന ശിക്ഷ എനിക്കറിയാം...കാരണം, അനന്തുവിനും പ്രശോഭിനും കിട്ടിയിട്ടുണ്ട്...അവര്‍ എന്നോട് പറഞ്ഞിട്ടുണ്ട്.

ഭയങ്കരം....!!!!!!!!!!!]


പക്ഷെ, ഞങ്ങള്‍ക്ക് അവനെ തടയാന്‍ പറ്റുന്നതിനു മുന്‍പ്, അവന്‍ആ കാറിനെ അടുത്തെത്തി.....ഡോറില്‍ പിടിച്ചു.....ഗ്ലാസ് തുറന്നു കിടക്കുകയായിരുന്നു....ഫൈസല്‍, ആ സ്ത്രീയുടെ മുഖത്തേക്ക് രൂക്ഷമായി നോക്കി.... എന്നിട്ട് അവരോട് പറഞ്ഞ ആ മറുപടി ഞങ്ങളെ ഞെട്ടിച്ചു." എചൂസ്മി മാഡം, റിയലി സോറി. ഐ ഡിഡ് നോട് സീ യുവര്‍ കാര്‍. സോറി മാഡം.ഡോണ്ട് ഗിവ് എനി കംപ്ലൈന്റ്സ്......പ്ലീസ്.....ഐ ആം എ ഹാന്‍ഡ്സം പുവര്‍ മാന്‍".

3 അഭിപ്രായങ്ങൾ:

  1. ഇവിടെയും എത്തി അല്ലേ!?

    ദാ പിടിച്ചോ തേങ്ങ എന്റെ വക!

    ഠിം!

    നന്നായി വരട്ടെ!

    മറുപടിഇല്ലാതാക്കൂ
  2. കൊള്ളാം..പറഞ്ഞു ഫലിപ്പിക്കാനുള്ള ഭാഷ ഇഷ്ടമായി...
    തമാശയും

    മറുപടിഇല്ലാതാക്കൂ
  3. എന്താണ് സ്ത്രീയോട് മോശമായി പെരുമാറിയാല്‍ കിട്ടുന്ന ഇത്ര ഭീകരമായ ശിക്ഷ?

    മറുപടിഇല്ലാതാക്കൂ

എന്നോടല്ലേ...എന്തും പറയാം.