2010, ഏപ്രിൽ 13, ചൊവ്വാഴ്ച
2010, മാർച്ച് 27, ശനിയാഴ്ച
2010, ഫെബ്രുവരി 28, ഞായറാഴ്‌ച
പരിശുദ്ധ പ്രണയം?

സാമിനെ കണ്ടിട്ട് ഏതാണ്ട് മൂന്നു വര്‍ഷത്തോളം ആയിരിക്കുന്നു. അവനു വല്യ വ്യത്യാസം ഒന്നും പറയാന്‍ ഇല്ല. ഒരു പ്രവാസി ആയതിന്റെ ലക്ഷണം ആയ കുടവയര്‍ ഒഴികെ.
"എന്നാലും നിങ്ങള്‍ എങ്ങനെ....? നിങ്ങള്‍ക്കെങ്ങനെ അതിനു കഴിഞ്ഞു. പ്രണയം എന്നാല്‍ ഇതാണെന്നും , ഇതാണ് പരിശുദ്ധ പ്രണയം എന്നും ഞാന്‍ അറിഞ്ഞത് നിന്നില്‍ നിന്നും ഗംഗയില്‍ നിന്നും അല്ലെ? നിനക്കും ഗംഗക്കും എങ്ങനെ വേര്‍ പിരിയാന്‍ കഴിഞ്ഞു. എനിക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല.ഞങ്ങള്‍ക്ക് അന്ന് ഒരു അത്ഭുതം ആയിരുന്നു നിങ്ങളുടെ പ്രണയം. നിനക്കൊര്‍മയുണ്ടോ നിന്റെ ഓട്ടോ ഗ്രാഫില്‍ ഞാന്‍ എഴുതിയത്, കാറ്റിനും തിരമാലകള്‍ക്കും കൊടും താപത്തിനും തകര്‍ക്കാന്‍ കഴിയതതാകട്ടെ നിങ്ങള്ടെ പ്രണയം.എന്നിട്ടും...???"
ഞാന്‍ സാമിനെ നോക്കി ഒന്ന് ചിരിച്ചു.
"പ്രണയത്തിനു പരിശുദ്ധി വേണമെന്ന നിര്‍ബന്ധം എനിക്ക് മാത്രം ആയിരുന്നു സാം. ഞാന്‍ എന്നും പഴഞ്ചന്‍ ആയിരുന്നു. പ്രണയത്തിന്റെ കാര്യത്തിലും. പ്രണയത്തില്‍, ശരീരത്തിന് പങ്കില്ല എന്ന് ഞാന്‍ തെറ്റിദ്ധരിച്ചു പോയി. മനസ് കൊണ്ട് ഞാന്‍ അവളെ ഒരു പാട് ഒരു പാട് സ്നേഹിച്ചിരുന്നു. പക്ഷെ അവള്‍ ആഗ്രഹിച്ചത് അത് മാത്രം ആയിരുന്നില്ല എന്ന് മനസിലാക്കിയപ്പോള്‍ , അവള്‍ എന്നില്‍ നിന്നും വളരെ അകലെ ആയിരുന്നു."
സാം എന്നെ നോക്കി ഒന്ന് ചിരിച്ചു.
ഒരു പാട് അര്‍ഥങ്ങള്‍ ഉള്ള ഒരു ചിരി.!!!."
ചിത്രത്തിന് കടപ്പാട്: ഗൂഗിള്‍
2010, ജനുവരി 16, ശനിയാഴ്ച
2009, ഏപ്രിൽ 24, വെള്ളിയാഴ്‌ച
സൗഹൃദം

എന്താനു ഒരു നല്ല ഫ്രണ്ട് ഷിപ് എന്ന് വച്ചാല്‍... അത് എങ്ങനാ വാക്കില്‍ പറയുക എന്ന് എനിക്കറിയില്ല..നമ്മള്‍ മലയാളത്തില്‍ പറയാറുണ്ട് ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്ന്...ഒരു ഫ്രണ്ട് ഷിപ് ഉണ്ടാകുന്നടിനു നിമിഷങ്ങള്‍ മതി...പക്ഷെ, ആ ഫ്രണ്ട് ഷിപ് വര്‍ഷങ്ങളോളം നിലനിര്‍ത്താന്‍ കഴിയുമോ എന്നുള്ളതാണു ഇവിടുത്തെ ചോദ്യം....അങ്ങനെ നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ അവിടെ സൌഹൃദം വിജയിച്ചു എന്നാണ് അര്‍ഥം...
ഈ ആധുനിക യുഗത്തില്‍ , അതായതു ഈ ബിസി യുഗത്തില്‍ സൌഹൃദം എത്രത്തോളം നിലനില്‍ക്കുന്നു...എപ്പോള്‍ ഉള്ളത് അധികവും ഇന്റര്‍നെറ്റ് സൌഹൃദം അല്ലേ...ഇതിനു ഒരു വ്യക്തിയുടെ മേല്‍ എത്രത്തോളം സ്വാധീനം ചെലുത്താന്‍ കഴിയും....കൂട്ടം, ഓര്‍ക്കുട്ട്,ഭാരത് സ്ടുടെന്റ്സ് .കോം, ഫ്രണ്ട് സ്റ്റാര്‍ ,.....അങ്ങനെ എത്ര എത്ര സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കുകള്‍ .... അത് വഴി എത്ര എത്ര ഫ്രണ്ട്സ് കള്‍....എത്ര എത്ര കൂട്ടായ്മകള്‍......ഇതൊക്കേ നമ്മുടെ ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തും...ഓണ്‍ ലൈനില്‍ വല്ലപ്പോഴും വന്നു ഓരോ "ഹായ്" പറയുന്നതാണോ ഫ്രണ്ട് ഷിപ്...അത്തരം ഫ്രണ്ട് ഷിപ് നു എന്ത് വാല്യൂ ആണ് ഉള്ളത്...
ഞാന്‍ എന്റെ കൂട്ടുകാരോട് ( കൂട്ടുകാര്‍ എന്ന് വച്ചാല്‍ ഏത് വായിക്കുന്ന ഓരോരുത്തരെയും ഞാന്‍ അങ്ങനെ കണ്ടോട്ടേ) ഒരു കാര്യം ചോദിച്ചാല്‍ സത്യം പറയുമോ..? നിങ്ങളുടെ ബാല്യകാലം മുതല്‍ ഈ പ്രായം വരെ എത്ര കൂട്ടുകാര്‍ നിങ്ങള്ക്ക് ലഭിച്ചിട്ടുണ്ട്.... അതില്‍ എത്ര പേരുമായി നിങ്ങള്‍ എപ്പോഴും ബന്ധപ്പെടുന്നുണ്ട്... അത് പോട്ടേ ...അതില്‍ എത്ര പേരുടെ മുഖം ഓര്‍മയുണ്ട്...എത്ര പേരുടെ പേരു ഓര്‍മയുണ്ട്...എല്ലാം പോട്ടേ ...നിങ്ങളുടെ "കൂട്ടം " ഫ്രണ്ട്സ് ഗ്രൂപ്പില്‍ ഉള്ള എല്ലാ കൂട്ടുകാരുടെയും പേരു ഓര്‍മ്മയുണ്ടോ...ഞാന്‍ ഈ ചോദിച്ചതിനെല്ലാം ഉത്തരം മൈനസ് ആണെന്കില്‍ എന്താ ഇതിന്റെ പ്രസക്തി...നമുക്കു നമ്മുടെ അച്ഛന്‍,അമ്മ, സഹോദരങ്ങള്‍ എന്നിവരോട് പറയന്‍ പറ്റാത്ത പല വിഷമങ്ങളും നമുക്കു നമ്മുടെ കൂട്ടുകാരോട് തുറന്നു പറയാം... പറയാം എന്നല്ല...പറയാന്‍ കഴിയണം ...നമ്മള്‍ അത് പറയുന്പോള്‍ അതിന്റെതായ ഗൌരവത്തില്‍ അവര്ക്കും അത് കാണാന്‍ കഴിയണം...അതിന് പരിഹാരം കാണാന്‍ കഴിയണം (അവരുടെതായ രീതിയില്‍ ) .....അപ്പോഴേ നമുക്കു ഒരു ഫ്രണ്ട് നെ കിട്ടി എന്ന് പറയന്‍ കഴിയുകയുള്ളൂ..കൂട്ടം വഴി കിട്ടിയിട്ടുള്ള ഫ്രണ്ട് ഷിപ് നല്ലതല്ല എന്നല്ല ഞാന്‍ പറയുന്നത് .
എനിക്കും ഏത് വഴി ഒരു പാടു ഫ്രണ്ട്സ് നെ കിട്ടിയിട്ടുണ്ട്...ആരുടെയും പേരു എടുത്തു പറയുന്നില്ല....അവരെ എന്റെ ഫ്രണ്ട്സ് ആയി കിട്ടിയത് എന്റെ ഭാഗ്യം ആയി ഞാന്‍ കാണുന്നു..... ഏത് കൂടതേ ചില തമാശ നിറഞ്ഞ ഉടക്കുകളും ഇവിടെ നിന്നും എനിക്ക് കിട്ടിയിട്ടുണ്ട്...അതെല്ലാം ഞാന്‍ നന്നായി ആസ്വദിച്ചിട്ടുണ്ട്..... ഒരു പ്രവാസിയെ സംബത്ധിച്ചു ഇതെല്ലാം ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവങ്ങള്‍ ആണ്.... വീടും വീട്ടുകാരും സൌഹൃദവും സ്നേഹവും എല്ലാം നാട്ടില്‍ ഉപേക്ഷിച്ചു വന്ന ഒരു പ്രവാസിക്ക് , ഈ കൊച്ചു തമാശകളും ഉടക്കും വഴക്കും ഫ്രണ്ട് ഷിപും എല്ലാം മനസിലെ കണ്ണാടി കൂട്ടില്‍ എന്നും സൂക്ഷിച്ചു വയ്ക്കാവുന്ന ഒരു പിടി നനുത്ത വേദന നിറഞ്ഞ മധുരകരമായ ഒരമകള്‍ മാത്രം ആണ്... അത്തരം കുറെ ഓര്‍മകള്‍ തന്ന എന്റെ പ്രിയ സുഹൃത്തുക്കളെ .....
നിങ്ങള്ക്ക് എന്റെ ഒരായിരം നന്ദി.....
നിങ്ങളെ ഞാന്‍ എങ്ങനയാണ് പിരിയുക...
" ഇരുളെ മറയുക....
മനസേ അറിയുക.....
എന്നിലുണ്ട് ഒരായിരം ചുടു നെടുവീര്‍പ്പുകള്‍...
എന്നിലുണ്ട് ഒരായിരം മംഗള പത്രങ്ങള്‍...
നിനക്കായി നല്കാന്‍ മമ സഖീ ....
ജീവന്റെ ആശ കണം പോലെ നീ വന്ന നാളുകള്‍....
എന്നില്‍ വളരന്ന സ്വപ്‌നങ്ങള്‍ നീ കണ്ടുവോ...
സ്വപ്നങ്ങളില്‍ നീ ചാരത്തു അണന്ഞതും മറന്നുവോ...
ഒടുവില്‍ തനിച്ചാക്കി അകന്നതും മറന്നുവോ...
എങ്കിലും സഖീ നിനക്കായി നല്കുന്നു...
എന്റെ ഈ ജീവന്റെ അവസാന സ്പന്ദനം......
എന്റെ ഈ ജീവന്റെ അവസാന സ്പന്ദനം.........."
ഒരു സംഭവ കഥ
ഇത് രണ്ടു ദിവസം മുമ്പ് നടന്ന ഒരു സംഭവം ആണ്...യു.എ.ഇ ഇല്‍ പൊതുഅവധി ആണല്ലോ....അങ്ങനെ ഞാനും നീലനും ഫൈസലും മനീഷും കൂടി ഒരു ട്രിപ്പ് പ്ലാന്‍ ചെയ്തു...ഒരു കാര്‍ വാടകക്ക് എടുത്തു..ഫൈസലിനു ലൈസെന്‍സ് ഉണ്ട്......
ലൈസെന്‍സ് കിട്ടിയത് ഒരു വലിയ കഥ ആണ്.... ഫൈസലിനു ലൈസെന്‍സ് കൊടുത്ത ആഅറബി പോലീസ്കാരന്‍ ഇപ്പോള്‍ ജീവനോടെ ഇല്ല..... ദുബായ് പോലീസ് അയാളെ വെടി വച്ചു കൊന്നു....അത്രക്കും വലിയ തെറ്റാണ് അയാള്‍ ചെയ്തത്.....പാവം, കാല്‍ നട യാത്രക്കാരുടെജീവന് ഒരു വിലയും ഇല്ലെ.....?എന്തായാലും ലൈസെന്‍സ് കൊടുത്തു പോയില്ലേ....?ഇനി അത് തിരിച്ചു എടുക്കാന്‍ പറ്റില്ലല്ലോ.....? ദുബായ് പോലീസ് , തോറ്റു പോയത്ഫൈസലിന്റെ മുന്നില്‍ മാത്രം ആണ്.
അപ്പോള്‍ കാര്യത്തിലേക്ക് കടക്കാം....അങ്ങനെ അടി പൊളി ട്രിപ്പ് ആയിരുന്നു....ബാരകുട എന്ന സ്ഥലത്താണ് പോയത്....അവിടെയൊക്കെ കറങ്ങി ഞങ്ങള്‍പിറ്റേന്ന് ദുബായില്‍ തിരിച്ചെത്തി,,,!!!! (ഇത്തരം സന്ദര്‍ഭങ്ങളില്‍ ആണ് നമ്മള്‍ദൈവത്തെ വിശ്വസിച്ചു പോകുന്നത്....ഫൈസല്‍ ഓടിച്ച വണ്ടിയില്‍ കയറിയിട്ടും,ഒന്നും പറ്റാതെ തിരിച്ചെത്തിയല്ലോ..ഈശ്വരാ ......നീ വലിയവന്‍ ആകുന്നു.....).
അങ്ങനെ ദുബായ് ഫിഷ് മാര്‍ക്കറ്റില്‍ എത്തി..കുറച്ചു വലിയ മീന്‍ മേടിക്കാം എന്ന്കരുതി ."നെത്തോലി". ഭയങ്കര വില ആണ്...ആഗോള സാമ്പത്തിക മാന്ദ്യം മത്സ്യ വിപണിയെയും ബാധിച്ചു തുടങ്ങി...കാര്‍ പാര്‍ക്കിംഗ് ഏരിയയിലേക്ക് കയറ്റി....എതിരെ നിന്നും മറ്റൊരു കാര്‍ വരുന്നുണ്ട്....ഒരു കാര്‍ പാര്‍ക്ക് ചെയ്യാന്‍ ഉള്ള സ്ഥലമേ ഉള്ളൂ...ഫൈസല്‍ കാര്‍ അവിടേക്ക് തിരിച്ചതും,എതിരെ വന്ന കാറും അവിടേക്ക് തിരിച്ചു...ഞങ്ങള്‍ ആ കാറിലേക്ക് നോക്കി...അറബി സ്ത്രീ ആണ് ഡ്രൈവര്‍ സീറ്റില്‍......
ഞാന്‍ ഫൈസലിനോട് പറഞ്ഞു,"ഡാ...വേണ്ട....അറബി സ്ത്രീ ആണ്...അവര്‍ പാര്‍ക്ക് ചെയ്തോട്ടെ.നമുക്കു വേറെ നോക്കാം " എന്ന്.മനീഷും നീലനും ഇത് തന്നെ പറഞ്ഞു..പേടി ഉള്ളത് കൊണ്ടല്ല.....ഒരു ചെറിയ ഭയം......അത്രയേ ഉള്ളൂ.....പക്ഷെ ഫൈസല്‍ വിടാന്‍ ഭാവം ഇല്ല. "നിയമം എല്ലാര്‍ക്കും ഒരു പോലെ ആണ്....അവര്‍ക്കെന്താ കൊമ്പുണ്ടോ..?ഞാന്‍ കാര്‍ പിറകോട്ടു എടുക്കുന്ന പ്രശ്നം ഇല്ല...ഞാന്‍ ഒരു വഴി പോയാല്‍ പിന്നോട്ട് വന്ന ചരിത്രം ഇല്ല...." എന്നൊക്കെ പറഞ്ഞു ഫൈസല്‍ കലിതുള്ളി നില്‍ക്കുകയാണ്...ആ സ്ത്രീ കാറില്‍ നിന്നും ആംഗ്യം കാണിച്ചു എന്തൊക്കെയോപറയുന്നുണ്ട്...ഉടനെ ഫൈസലും, കൈകള്‍ കൊണ്ടു അവരെ നോക്കി ആംഗ്യം കാണിച്ചുതുടങ്ങി.....മേമ്പൊടിയായി നല്ല തെറിയും....അവര്ക്കു മലയാളം അറിയാത്ത് ഭാഗ്യം......ആ സ്ത്രീ അറബി ഭാഷയില്‍ എന്തൊക്കെയോ പറയുന്നുണ്ട്.....
ഫൈസലിനു ദേഷ്യം നിയന്ത്രിക്കാന്‍ പറ്റാതായി...." രണ്ടിലൊന്ന് ഇപ്പോള്‍ അറിയണം...മനുഷ്യന് ക്ഷമക്ക് ഒരു പരിധി ഇല്ലെ....ഇങ്ങനെ വഴിയില്‍ കാണുന്ന സ്ത്രീകളുടെ തെറി വിളികേള്‍ക്കണ്ട ആവശ്യം ഈ ഫൈസലിനു ഇല്ല .അവരെ എന്ന് ഞാന്‍ ശരിയാക്കും "എന്നും പറഞ്ഞു ഫൈസല്‍ ഡോര്‍ തുറന്നു പുറത്തേക്ക് ഇറങ്ങി.....ശരവേഗത്തില്‍ ആ സ്ത്രീയുടെസമീപത്തേക്ക് ഓടി...പിറകെ ഞങ്ങളും..അവനെ തടയാന്‍ വേണ്ടി...[ ഗള്‍ഫ് രാജ്യത്ത് , ഒരു സ്ത്രീയോട് മോശം ആയി പെരുമാറിയാല്‍, അവന് കിട്ടുന്ന ശിക്ഷ എനിക്കറിയാം...കാരണം, അനന്തുവിനും പ്രശോഭിനും കിട്ടിയിട്ടുണ്ട്...അവര്‍ എന്നോട് പറഞ്ഞിട്ടുണ്ട്.
ഭയങ്കരം....!!!!!!!!!!!]
പക്ഷെ, ഞങ്ങള്‍ക്ക് അവനെ തടയാന്‍ പറ്റുന്നതിനു മുന്‍പ്, അവന്‍ആ കാറിനെ അടുത്തെത്തി.....ഡോറില്‍ പിടിച്ചു.....ഗ്ലാസ് തുറന്നു കിടക്കുകയായിരുന്നു....ഫൈസല്‍, ആ സ്ത്രീയുടെ മുഖത്തേക്ക് രൂക്ഷമായി നോക്കി.... എന്നിട്ട് അവരോട് പറഞ്ഞ ആ മറുപടി ഞങ്ങളെ ഞെട്ടിച്ചു." എചൂസ്മി മാഡം, റിയലി സോറി. ഐ ഡിഡ് നോട് സീ യുവര്‍ കാര്‍. സോറി മാഡം.ഡോണ്ട് ഗിവ് എനി കംപ്ലൈന്റ്സ്......പ്ലീസ്.....ഐ ആം എ ഹാന്‍ഡ്സം പുവര്‍ മാന്‍".
സ്നേഹിത

കൂട്ടം വഴി പരിചയപ്പെട്ട എന്‍റെ ഒരു സുഹൃത്ത് എനിക്ക് അയച്ചു തന്ന കവിത ആണ്..."ലജ്ജ, നാണം " തുടങ്ങിയ വികാരങ്ങള്‍ എന്‍റെ സുഹൃത്തിനെ പിടി കൂടിയതിനാലും,"പ്രശസ്തി " എന്ന കാര്യത്തില്‍ എന്നെ പോലെ ആക്രാന്തം ഇല്ലാത്തതിനാലുംഇത് പോസ്റ്റ് ചെയ്യാന്‍ ഉള്ള ചുമതല എന്നെ ഏല്‍പ്പിച്ചു....
ഈ കവിതയുടെവൃത്തം : വായിക്കുന്നവരുടെ മനസ്.....
അലങ്കാരം : വായിക്കുന്നവരുടെ സഹന ശക്തി...വിമര്‍ശനങ്ങള്‍ മാത്രം പ്രതീക്ഷിക്കുന്നു......
കാരണം ഇന്നത്തെ വിമര്‍ശനങ്ങള്‍ ആണ് നാളത്തെ പൂച്ചെണ്ടുകള്‍......!!!!!!!!
ഒഴുകുന്ന പുഴയോടും ........
തഴുകുന്ന കാറ്റിനോടും ...........
കിന്നാരം പറഞ്ഞിരുന്ന നിമിഷത്തില്‍ ...
എന്‍റെ കവിളില്‍ തലോടിയ ....
നനുനനുത്ത സ്പര്‍ശം നീ .....
നീ ആരെന്നു ഞാനറിഞ്ഞില്ല .....
നിന്നെ ഞാന്‍ സ്നേഹിച്ചില്ല ......
നിന്‍റെ സ്നേഹം ഞാനറിഞ്ഞില്ല.........
ഇന്നെന്നിലെ ദുഃഖ സാഗരം നീ...
എന്‍റെ വാചാലതയെ ........
മൌനത്താല്‍ കീഴടകിയവള്‍ നീ....
എന്‍റെ ദുഃഖങ്ങള്‍ അറിഞ്ഞവള്‍ നീ....
മൌനത്തില്‍ ഒരുപാടു പറഞ്ഞവള്‍ നീ. ...
എന്നെ ഞാന്‍ ആകിയവള്‍ നീ...
നിന്നെ അറിയാന്‍ ഞാന്‍ വൈകിയോ ...???
അരുതേ ...നീയങ്ങനെ പറയരുതേ ....
സ്വീകരിക്കൂ എന്‍റെയീ സ്നേഹ പുഷ്പങ്ങള്‍......
നിന്നെ ഞാന്‍ ഇന്നറിയുന്നു.......
നീയാനേന്‍ ജീവന്‍റെ താളം........
നീയാണെന്‍ ഹൃദയരാഗം........
നീയാണെന്‍ പ്രിയ സ്നേഹിത .....!!!!!!!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)